Friday 19 December 2014

സി പി ടി എ




ഡിസംബര്‍ മാസത്തെ ക്ലാസ് പി ടി എ യോഗം 18-12-2014 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടത്തി.നടന്നു കൊണ്ടിരിക്കുന്ന പരീക്ഷയെപ്പറ്റിയും ക്ലാസ് പ്രവര്‍ത്തനങ്ങളെപ്പറ്റിയും ചര്‍ച്ച ചെയ്തു.സി പി ടി എയ്ക്ക് ശേഷം നടന്ന പൊതുയോഗത്തില്‍ ബി ആര്‍ സി ട്രെയിനര്‍ അലോഷ്യസ് സാര്‍ പങ്കെടുത്തു.യൂണിഫോമിന്റെ കളര്‍ തെരഞ്ഞെടുത്തു.1മുതല്‍ 4വരെ ക്ലാസുകളിലേക്ക് വേണ്ടി ഇംഗ്ലീഷ് മീഡിയം സ്കീളിലെ പുസ്തകം തെരെഞ്ഞെടുത്തു.

Thursday 18 December 2014

വികസന സമിതിയോഗം

ഫോക്കസ് 2015 ഉദ്ഘാടനത്തിനു സേഷമുള്ള ആദ്യത്തെ വികസന സമിതിയോഗം 8-12-2014ന് നടന്നു.യോഗത്തില്‍ എസ് എം സി അംഗങ്ങളും വികസന സമിതി അംഗങ്ങളും പങ്കെടുത്തിരുന്നു.ബി ആര്‍ സി ട്രെയിനര്‍ അലോഷ്യസ് സാര്‍ യോഗത്തില്‍ പങ്കെടുക്കുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ തരികയും ചെയ്തു.കൂടാതെ സ്കൂളിന്റെ വികസനത്തിനു വേണ്ട ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

യോഗതീരുമാനങ്ങള്‍

  • യൂണിഫോം കളര്‍ മാറ്റി വാങ്ങാന്‍
  • രക്ഷിതാക്കള്‍ക്ക് കമ്പ്യൂട്ടര്‍ പഠനം ജനുവരി 1 മുതല്‍ തുടങ്ങാന്‍ തീരുമാനിച്ചു
  • ഇംഗ്ലീഷ് പഠനം രാവിലെ 9.30 മുതല്‍ 1 മണിക്കൂര്‍ നല്‍കാന്‍
  • ഇക്കോക്ലബ് യോഗം വിളിച്ച് ചേര്‍ത്ത് ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍
  • പി ടി എയുടെ നേതൃത്വത്തില്‍ പച്ചക്കറി,പൂന്തോട്ടനിര്‍മ്മാണം
  • സ്കൂളിന്റെ മെഷേര്‍ഡ് കാമ്പസ് പ്ലാന്‍
  • കുട്ടികള്‍ക്ക് ഐ ഡി കാര്‍ഡ്,കിഡ്സ് പാര്‍ക്ക്
  • ഓരോ ക്ലാസ് മുറിയിലും ഡിസ് പ്ലേ ബോര്‍ഡ്
  • കുട്ടികള്‍ക്ക് അവധിക്കാല കായിക പരിശീലനം
  • പുതിയ കമ്പ്യൂട്ടര്‍ റൂം ഉദ്ഘാടനം

അച്ഛന്റെ ഓര്‍മ്മയ്ക്കായി....

12-12-2014 വെള്ളിയാഴ്ച കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം വാര്‍ഡ് മെമ്പര്‍ ശ്രീ.മനോജ് തോമസിന്റെ വകയായിരുന്നു.അദ്ദേഹത്തിന്റെ അച്ഛന്റെ ഒന്നാം ചരമവാര്‍ഷികമായിരുന്നു അന്നേ ദിവസം.




കമ്പ്യൂട്ടര്‍ പഠനം


തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30നും വൈകുന്നേരം3.30നും അരമണിക്കൂര്‍ വീതം കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ നല്‍കി വരുന്നു.

Tuesday 9 December 2014

സബ്ജില്ലാസ്കൂള്‍ കലോത്സവം-2014

പരപ്പയില്‍ വച്ചു നടന്ന സബ്ജില്ലാസ്കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് ഗ്രേഡ് നേടിയ കുട്ടികള്‍

ദൃശ്യ കെ വി-പദ്യംചൊല്ലല്‍ എ ഗ്രേഡ്,ലളിതഗാനം-ബി ഗ്രേഡ്

സ്കൂള്‍ അസംബ്ലി


Friday 5 December 2014

ഫോക്കസ് 2015-വിദ്യാലയ വികസന സെമിനാര്‍

 സ്കൂളിനെക്കുറിച്ച്
                                59 വര്‍ഷത്തെ പാരമ്പര്യമുള്ള വിദ്യാലയമാണ് ജി എല്‍ പി എസ് പെരിയങ്ങാനം.ഞങ്ങളുടെ സ്കൂള്‍ സ്ഥിതി ചെയ്യുന്നത് വേങ്ങയില്‍ അമ്പുനായര്‍ എന്ന മഹത് വ്യക്തി ദാനം നല്‍കിയ മൂന്നരയേക്കര്‍ സ്ഥലത്താണ്.2005 വരെ നൂറിലധികം കുട്ടികള്‍ പഠിച്ചിരുന്ന വിദ്യാലയമായിരുന്നു ഇത്.ഇംഗ്ലീഷ് മീഡിയംസ്കൂളുകളോടുള്ള രക്ഷിതാക്കളുടെ അമിതമായ താല്‍പര്യം ഇന്ന് ഈ വിദ്യാലയത്തില്‍ കുട്ടികളുടെ എണ്ണം കുറച്ചിരിക്കുന്നു.എങ്കിലും സമീപകാലത്തെ അപേക്ഷിച്ച് കുട്ടികളുടെ എണ്ണം കൂടിയിട്ടുമുണ്ട്.58 കുട്ടികളുമായി പാഠ്യപാഠ്യേതര വിഷയങ്ങളില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ് ഇന്ന് ഞങ്ങള്‍.
                                കേവലം 2 കുട്ടികളുടെ കുറവ് കൊണ്ട് ഇന്ന് ഈ വിദ്യാലയം അനാദായകരം എന്ന പട്ടികയില്‍പ്പെട്ടിരിക്കുകയാണ്.സ്കൂളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക ​എന്ന ലക്ഷ്യത്തോടെ എസ് എസ് എ നടപ്പാക്കുന്ന ഫോക്കസ്2015-വിദ്യാലയ വികസന സെമിനാര്‍ സബ്ജില്ലാതലത്തില്‍ 25-11-2014 ചൊവ്വാ​​ഴ്ച നടത്തുകയുണ്ടായി.രാവിലെ 11 മണിക്ക് ആരംഭിച്ച യോഗത്തില്‍ എസ് ആര്‍ ജി കണ്‍വീനര്‍ മോഹനന്‍ എം പി സ്വാഗതം പറഞ്ഞു.റിട്ടയേഡ് ഹെഡ്മിസ്ട്രസ് പുഷ്പവല്ലി ടീച്ചറെ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി മറിയാമ്മ ചാക്കോ പൊന്നാടയണിയിച്ച് ആദരിച്ചു.ബി ആര്‍ സി ട്രെയിനര്‍ ശ്രീ അലോഷ്യസ് ജോര്‍ജ് വികസന സെമിനാര്‍ അവതരിപ്പിച്ചു.ജില്ലാ പ്രോഗ്രാം ഓഫീസര്‍ ശ്രീ യതീഷ് കുമാര്‍ മോഡറേറ്ററായി.ശ്രീജയം ടീച്ചര്‍ നന്ദി പറഞ്ഞു.
                                ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ച ഉദ്ഘാടനസമ്മേളനത്തില്‍ ഹെഡ്മിസ്ട്രസ് കെ എം ഉസൈമുത്ത് ടീച്ചര്‍ സ്വാഗതം പറഞ്ഞു.യോഗത്തില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ ബാബു കോഹിനൂര്‍ അധ്യക്ഷനായി.കാഞ്ഞങ്ങാട് എം എല്‍ എ ശ്രീ ഇ ചന്ദ്രശേഖരന്‍ ദീപം തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു.ശ്രീ പി കെ സണ്ണി(ബി പി ഒ,ചിറ്റാരിക്കാല്‍)കുഞ്ഞിരാമന്‍ മാസ്റ്റര്‍,പുഷ്പമണി,കെ വി കണ്ണന്‍,ലിസി വര്‍ക്കി,കെ രാധാകൃഷ്ണന്‍,സുധീരന്‍ ടി,ദിനേശന്‍,സിബി വി വി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.എസ് എം സി ചെയര്‍മാന്‍ എം പി പ്രസന്നകുമാര്‍ നന്ദി പറഞ്ഞു.

Friday 14 November 2014

ശിശുദിനം

നമ്മുടെ രാഷ്ട്രശില്‍പിയും ആദ്യപ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനമായ ശിശുദിനം കുട്ടികളുടെ കലാപരിപാടികളോടെ ആഘോഷിച്ചു.പരിപാടിയില്‍ മോഹനന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ശ്രീജയംടീച്ചര്‍ അധ്യക്ഷത വഹിച്ചു.ലിസിടീച്ചര്‍ നന്ദി പപഞ്ഞു.കുട്ടികളുടെ പ്രിയമിത്രം മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി അശ്വിന്‍മധുവിന് സ്നേഹസമ്മാനം നല്‍കി.



Thursday 6 November 2014

ഫോക്കസ് സംഘാടക സമിതിയോഗം

ഗവ.എല്‍.പി.സ്കൂള്‍ പെരിയങ്ങാനത്ത് നടപ്പാക്കുന്ന ഫോക്കസ് പരിപാടിയുടെ സബ്ജില്ലാതല ഉദ്ഘാടനത്തിനു മുന്നോടിയായുള്ള സംഘാടകസമിതി രൂപീകരണയോഗം 06-11-2014 വ്യാ​ഴാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് നടന്നു.യോഗത്തില്‍ ഹെഡ്മിസ്ട്രസ് ഉസൈമുത്ത് ടീച്ചര്‍ സ്വാഗതം ചെയ്ത് സംസാരിച്ചു.


Wednesday 15 October 2014

ഫോക്കസ് സ്കൂള്‍ - എസ്.എം.സി യോഗം

യോഗം മനോജ് തോമസ് ഉദ്ഘാടനം ചെയ്യുന്നു.
ഈ പ്രവര്‍ത്തനങ്ങല്‍ ഏറ്റെടുക്കുന്നതിന്റെ  ആലോചനയ്ക്കായി എസ്.എം. സി യോഗം സ്കൂളില്‍ ചേര്‍ന്നു. യോഗം കിനാനൂര്‍ കരിന്തളം പഞ്ചായത്ത് മെമ്പര്‍ മനോജ് തോമസ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയര്‍മാന്‍ പ്രസന്നകുമാര്‍ എം. പി അദ്ധ്യക്ഷനായിരുന്നു. ബി.ആര്‍സി ട്രെയിനര്‍ അലോഷ്യസ് ജോര്‍ജ്ജ് ഫോക്കസ് 2015  ന്റെ പ്രവര്‍ത്തന ക്രമം വിശദീകരിച്ചു.

ജലം ശുദ്ധീകരിക്കാന്‍ ഇതാ ഒരു മാര്‍ഗ്ഗം

ക്ലാസ്സുറൂം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജലം ശുദ്ധീകരിക്കുന്ന പരീക്ഷണം നാലാം തരത്തില്‍ നടത്തി. ചരള്‍, കരിക്കട്ട, മണല്‍ ,ചിരട്ട, കുപ്പി,കോട്ടണ്‍,  തുണി എന്നിവയാണ് പ്രവര്‍ത്തനത്തിനാവശ്യം.ചെളി വെള്ളം അരിച്ച് തെളിഞ്ഞ വെള്ളം കിട്ടിയത് കുട്ടികള്‍ക്ക് കൗതുകമായി.

ഉണര്‍ത്ത് ക്യാമ്പ് - സാക്ഷരം പരിപാടി

3 മുതല്‍ 7 വരെ ക്ലാസ്സിലെ കുട്ടികളില്‍ എഴുത്തും വായനയും പിന്നാക്കമുള്ളവര്‍ക്കായി  ഡയറ്റ് കാസറഗോഡിന്റെ നേതൃത്വത്തില്‍ സ്കൂളുകളില്‍ നടപ്പിലാക്കുന്ന പരിപാടിയാണ് സാക്ഷരം പരിപാടി.ഇതിന്റെ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം 2 ദിവസത്തെ ഉണര്‍ത്ത് ക്യാമ്പ് വിദ്യാലയത്തില്‍ നടത്തി.

Monday 15 September 2014

ഓണം..2014

സ്കൂളിലെ ഓണാഘോഷപരിപാടികളിലൂടെ

SCHOOL BLOGINAUGURATION-SEP05/014

SCHOOL BLOG INAGURATED BY KINANOOR KARINDHALAM GRAMAPANCYATH MEMBER SRI MANOJ THOMAS...

CELEBRATION OF INDEPENDENCE DAY

2014-AUG 15













ചരിത്രം


കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്തിൽ പതിനൊന്നാം   വാർഡിൽ പെരിയങ്ങാനം എന്ന സ്ഥലത്ത് G.L.P.S.പെരിയങ്ങാനം സ്ഥിതി ച്ചെയുന്നു .
1955 നവംബർ 17 ന് ആരംഭിച്ച ഈ വിദ്യാലയത്തിനു  3.5 ഏക്കർ സ്ഥലം സംഭാവന നൽകിയത് late VANGAYIL KUNJAMBU NAIR ആണ് .