Wednesday, 8 July 2015

വായനാദിനം


ഈ വര്‍ഷത്തെ വായനാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.കുട്ടികള്‍ക്ക് വായനാമത്സരം നടത്തി.ഓരോ മാസവും ഓരോ ക്ലാസില്‍ ഏറ്റവും കൂടുതല്‍ വായനാകുറിപ്പെഴുതുന്ന ഒരു കുട്ടിക്ക് സമ്മാനം നല്‍കാന്‍ തീരുമാനിച്ചു.പുസ്തക പ്രദര്‍ശനം നടത്തിയതു കൂടാതെ ഒന്നാം തരത്തിലെ കുട്ടികള്‍ അവര്‍ പരിചയപ്പെട്ട പുസ്തകങ്ങള്‍ മറ്റു കുട്ടികള്‍ക്ക് പരിചയപ്പെടുത്തി.സൂചനകള്‍ മാത്രം നല്‍കി പുസ്തകത്തിന്റെ പേര് പറയാന്‍ അവസരം നല്‍കി.വായനാദിനത്തിന്റെ ഭാഗമായി 3,4 ക്ലാസുകളിലെ കുട്ടികള്‍ക്ക് ക്വിസ്സ് നടത്തി.കൂടാതെ തൊട്ടടുത്തുള്ള എ കെ ജി വായനശാല സന്ദര്‍ശിച്ചു.ഏകദേശം 5000 ത്തോളം പുസ്തകം അവിടെ ഉണ്ടായിരുന്നു.ബെന്യാമിന്റെ ആടുജീവിതം,‍ഞാന്‍ മലാല എന്നിവ അക്കൂട്ടത്തിലുണ്ടായിരുന്നു.വായനശാലയുടെ ചരിത്രം, പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വായനശാല പ്രസിഡന്റ് ശ്രീ എം രാജന്‍ വിശദീകരിച്ചു തന്നു. ലൈബ്രേറിയന്‍ സന്ധ്യയാണ് പുസ്തകങ്ങള്‍ പരിചയപ്പെടുത്തിയത്.മധുപലഹാര വിതരണത്തിനുശേഷം സ്കൂള്‍ ലീഡര്‍ ആദിത്യ നന്ദി പറഞ്ഞു.
 
ഹെഡ്മാസ്റ്റര്‍ കുഞ്ഞികൃഷ്ണന്‍ സാര്‍ വായനാദിനത്തിന്റെ പ്രാധാന്യം കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുന്നു                                    



വായനശാലയില്‍...






വായനശാലയിലെത്തിയ കുട്ടികളെയും അധ്യാപകരെയും ക്ലബ് പ്രസിഡന്റ് ശ്രീ എം രാജന്‍ സ്വാഗതം ചെയ്യുന്നു

കുട്ടികള്‍ വായനശാലയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും ചോദ്യങ്ങള്‍ ചോദിക്കുന്നു



മധുരപലഹാരവിതര​ണം




 പുസ്തകങ്ങള്‍ പരിചയപ്പെടുന്ന കുട്ടികള്‍...









സ്കൂള്‍ ലീഡര്‍ ആദിത്യ നന്ദി പറയുന്നു

No comments:

Post a Comment

Add