Wednesday, 29 July 2015

ഇന്ത്യയുടെ മിസൈല്‍മാന് ആദരാഞ്ജലികള്‍...

ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ബഹിരാകാശ ശാസ്ത്രജ്ഞനുമായിരുന്ന എ പി ജെ അബ്ദുള്‍ കലാം അന്തരിച്ചു.സ്വപ്നം കാണാനും ആകാശത്തോളം പറന്ന് അവ നേടിയെടുക്കാനും വാക്കു കൊണ്ടും ജീവിതം കൊണ്ടും ഇന്ത്യന്‍ യുവത്വത്തെ പ്രചോദിപ്പിച്ച ഒരാളായിരുന്നു അദ്ദേഹം.


 

ജീവിതം

   ജനനം -1931 ഒക്ടോബര്‍ 15ന് തമിഴ് നാട്ടിലെ രാമേശ്വരത്ത്
   മുഴുവന്‍ പേര് -അബുള്‍ പക്കീര്‍ ജയ്നുലാബ്ദീന്‍ അബ്ദുള്‍ കലാം
   മാതാപിതാക്കള്‍ -ആഷ്യാമ്മ,ജയ്നുലാബ്ദീന്‍ മരക്കാര്‍
   വീദ്യാഭ്യാസം -പ്രൈമറി പഠനം രാമേശ്വരത്തെ ഒരു ചെറിയ സ്കൂളില്‍
   ഉന്നതപഠനം -സെന്റ് ജോസഫ് കോളേജ് തൃശിനാപ്പള്ളി
   എഞ്ചിനിയറിംഗ് -ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയറിംഗ് മദ്രാസ്
   മരണം -2015 ജൂലൈ 27 
   ആത്മകഥ- അഗ്നിച്ചിറകുകള്‍

 വിശേഷണങ്ങള്‍,ബഹുമതികള്‍

  • ഇന്ത്യയുടെ മിസൈല്‍മാന്
  • ഇന്ത്യന്‍ ബഹിരാകാശ മിസൈല്‍ പദ്ധതി തലവന്‍
  • പൊഖ്റാന്‍ ആണവപരീക്ഷണത്തിന് നേതൃത്വം
  • പത്മ ഭൂഷന്‍,പത്മ വിഭൂഷന്‍,ഭാരതരത്ന ബഹുമതികള്‍
  • ഭാരത രത്ന നേടിയ മൂന്നാമത്തെ രാഷ്ട്രപതി   
  • 2002 ജൂലൈ 25മുതല്‍ 2007 ജൂലൈ 25 വരെ രാഷ്ട്രപതി 
  • രാഷ്ട്രപതിയാകുന്ന ആദ്യ അവിവാഹിതന്‍
  • ജനകീയ പ്രസിഡന്റ് 
  വചനങ്ങളിലൂടെ...               




അങ്ങ് ‍ഞങ്ങളുടെ മാര്‍ഗദര്‍ശിയാണ്.അങ്ങയുടെ വാക്കുകള്‍ ഞങ്ങള്‍ക്ക് പ്രചോദനം.അങ്ങയുടെ പാത പിന്തുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.


No comments:

Post a Comment

Add