Friday, 18 December 2015

കൂട്ടു കൂടാന്‍ ഞങ്ങളും

കുരുന്നുകളോടൊപ്പം കൂട്ടുകൂടാനെന്ന പോലെ വിദ്യാലയമുറ്റത്തെ ചെടിയില്‍ കൂടുകൂട്ടിയിരിക്കുകയാണ് ഇരട്ടത്തലയന്‍ പക്ഷി.

Thursday, 17 December 2015

സ്മൈല്‍ പ്ലീസ്...

സ്കൂളിലെ കൃഷി വീഡിയോയില്‍ പകര്‍ത്താന്‍ കൃഷിഭവനില്‍ നിന്നുള്ള സംഘം എത്തിയപ്പോള്‍

കൃഷി ഉദ്ഘാടനം

ചോയ്യംകോട് കൃഷിഭവന്റെയും സ്കൂള്‍ പി ടി എ യുടെയും സംയുക്തസഹകരണത്തോടെയും സ്കൂളില്‍ തുടക്കം കുറിച്ച പച്ചക്കറികൃഷിയുടെയും ഉദ്ഘാടനം 14-12-2015ന് വാര്‍ഡ് മെമ്പര്‍ ലിസി വര്‍ക്കി നിര്‍വ്വഹിച്ചു.കൃഷി ഓഫീസര്‍,കൃഷി ഓഫീസ് അംഗങ്ങള്‍,എസ് എം സി പ്രസിഡന്റ്,എസ് എം സി അംഗങ്ങള്‍,കുട്ടികള്‍,അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വാര്‍ഡ് മെമ്പര്‍ ലിസി വര്‍ക്കി പച്ചക്കറിത്തൈ നട്ട് കൃഷി ഉദ്ഘാടനം ചെയ്യുന്നു

Sunday, 13 December 2015

എന്‍ എസ് എസ് ക്യാമ്പ് സംഘാടക സമിതി യോഗം


ചായ്യോത്ത് സ്കൂളിലെ എന്‍ എസ് എസ് വളണ്ടിയര്‍മാരുടെ ഒരാഴ്ചത്തെ ക്യാമ്പ് പെരിയങ്ങാനം സ്കൂളില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചു.അതിനു മുന്നോടിയായുള്ള സംഘാടകസമിതിയോഗം 9-12-2105 ബുധനാഴ്ച നടന്നു.വാര്‍ഡ് മെമ്പര്‍ ശ്രീമതി ലിസി വര്‍ക്കി അധ്യക്ഷയായ യോഗത്തില്‍ നാട്ടിലെ പ്രമുഖ വ്യക്തികളും ക്ലബുകള്‍,വായനശാല,സീനിയര്‍ സിറ്റിസണ്‍ ഫോറം തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനു വേണ്ട കാര്യങ്ങളെപ്പറ്റിയും ക്യാമ്പിലെ കുട്ടികള്‍ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങളെപ്പറ്റിയും യോഗം ചര്‍ച്ച ചെയ്തു.



ഹെഡ്മാസ്റ്റര്‍ ശ്രീ.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ യോഗത്തെ സ്വാഗതം ചെയ്ത് സംസാരിക്കുന്നു
വാര്‍ഡ് മെമ്പര്‍ ശ്രീമതി ലിസി വര്‍ക്കി അഘ്യക്ഷത വഹിക്കുന്നു

മണ്ണറിഞ്ഞ് പൊന്ന് വിളയിക്കാന്‍

മണ്ണറിഞ്ഞ്,മണ്ണിനെ സ്നേഹിച്ച് മണ്ണില്‍ പൊന്നുവിളടിക്കാനുള്ള ശ്രമത്തിലാണ് പെരിയങ്ങാനം സ്കൂളിലെ രക്ഷിതാക്കളും നാട്ടുകാരും.കൃഷിഭവനില്‍ നിന്ന്  ഇതിനായുള്ള പ്രോജക്റ്റിനെക്കുറിച്ച നിര്‍ദേശം വന്നപ്പോള്‍ തന്നെ ഹെഡ്മാസ്റ്റര്‍,പി ടി എ പ്രസിഡന്റ്,വൈസ് പ്രസിഡന്റ്,അധ്യാപകര്‍ എന്നിവരുടെ നേതൃത്വത്തില്‍ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് കൈകോര്‍ക്കുകയുണ്ടായി.

കൃഷിക്ക് വേണ്ടി നിലമൊരുക്കുന്നു







Tuesday, 8 December 2015

കാസറഗോഡ് ജില്ല ശാസ്ത്രോത്സവം-2015



തൃക്കരിപ്പൂരില്‍ വച്ച് നടന്ന ജില്ല ശസ്ത്രമേളയില്‍ രണ്ട് പേരെ പങ്കെടുപ്പിക്കാന്‍ സ്കൂളിനു സാധിച്ചു.വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍...
ഗൗതം കൃഷ്ണ വി-വേസ്റ്റ് മെറ്റീരിയല്‍ പ്രോഡക്റ്റ് മൂന്നാം സ്ഥാനം എ ഗ്രേഡ്

നിരഞ്ജന പി വി-ഗണിതപസില്‍ ബി ഗ്രേഡ്


Tuesday, 1 December 2015

ചിറ്റാരിക്കാല്‍ സബ്ജില്ലാ ശസ്ത്രോത്സവം 2015

ചിറ്റാരിക്കാല്‍ സബ്ജില്ലാ ശാസ്ത്രോത്സവത്തില്‍ പങ്കെടുക്കുകയും മികച്ച വിജയം നേടുകയും ചെയ്ത കുട്ടികള്‍
ഗൗതം കൃഷ്ണ വി വേസ്റ്റ് മെറ്റീരിയല്‍ പ്രോഡക്റ്റ് രണ്ടാം സ്ഥാനം എ ഗ്രേഡ്

Wednesday, 30 September 2015

പൊക്കുടന്‍ മാഷിന് ആദരാഞ്ജലികള്‍



സ്വാതന്ത്ര്യ ദിനാഘോഷം-2015

ജനനിയും ജന്മഭൂമിയും സ്വര്‍ഗത്തേക്കാള്‍ മഹത്തരം എന്ന് വിളിച്ചോതിക്കൊണ്ട് ഒരു സ്വാതന്ത്ര്യദിനം കൂടി കടന്നു പോയിരിക്കുന്നു.വളരെയേറെ യാതനകള്‍ സഹിച്ച് നമ്മുടെ പിതാമഹന്‍മാര്‍ നമുക്ക് നേടിത്തന്ന സ്വാതന്ത്ര്യം അത് നാം ഇന്ന് അനുഭവിക്കുകയാണ്.

                       ജി എല്‍ പി സ്കൂള്‍ പെരിയങ്ങാനം എന്ന ഞങ്ങളുടെ സ്കൂളിലും ഞങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് കുറച്ച് നല്ല പരിപാടികള്‍ നടത്തി.രാവിലെ പി ടി എ യുടെ നേതൃത്വത്തില്‍ സ്കൂള്‍ അലങ്കരിച്ച ശേഷം അസംബ്ലി നടത്തി.അസംബ്ലിയില്‍ കിനാനൂര്‍ കരിന്തളം വാര്‍ഡ് മെമ്പര്‍ ശ്രീ.മനോജ് തോമസ് ദേശീയപതാകയുയര്‍ത്തി.അസംബ്ലിക്കു ശേഷം റാലി നടത്തി.കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടടുത്ത റാലിയെ വിവിധ ക്ലബുകളും സംഘടനകളും സ്വീകരിക്കുകയും പായസവും മധുരപലഹാരവും നല്‍കുകയും ചെയ്തു.റാലിക്ക് ശേഷം അമ്മമാര്‍ക്ക് ക്വിസ് മത്സരം നടത്തി.പൊതുയോഗം ശ്രീ.മനോജ് തോമസ് ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍,എസ് എം സി ചെയര്‍മാന്‍ പ്രസന്നകുമാര്‍,പുഷ്പവല്ലി ടീച്ചര്‍,ടി.വി സുരേശന്‍,എം രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.കുട്ടികളുടെ ക്വിസ് മത്സരത്തില്‍ഒന്നാം സമ്മാനം നേടിയ ഗൗതം കൃഷ്ണ,രണ്ടാം സമ്മാനം നേടിയ നിരഞ്ജന,മൂന്നാം സമ്മാനം നേടിയ ശ്രീനന്ദ് മണി,അര്‍ജുന്‍ കൃഷ്ണ എന്നിവര്‍ക്കും അമ്മമാരുടെ ക്വിസ് മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയമായദേവി,രണ്ടാം സമ്മാനം നേടിയ സൗമ്യ,മൂന്നാം സമ്മാനം നേടിയ രമ്യ എന്നിവര്‍ക്കും സമ്മാനം നല്‍കി.കുട്ടികളുടെ ദേശഭക്തിഗാനങ്ങള്‍ക്കു ശേഷം പായസവിതരണം നടത്തി.
വാര്‍ഡ് മെമ്പര്‍ മനോജ് തോമസ് പതാകയുയര്‍ത്തുന്നു

Tuesday, 11 August 2015

2015 ആഗസ്റ്റ് 15-സ്വാതന്ത്ര്യദിനം

          "സ്വാതന്ത്ര്യം തന്നെ ജീവിതം
           സ്വാതന്ത്ര്യം തന്നെ അമൃതം
           പാരതന്ത്ര്യം മാനികള്‍ക്ക്
            മൃതിയേക്കാള്‍ ഭയാനകം"

                     സ്വാതന്ത്ര്യ ദിനാശംസകള്‍ ...

           
           

                        
                         "വന്ദിപ്പിന്‍ മാതാവിനെ വന്ദിപ്പിന്‍ മാതാവിനെ
                         വന്ദിപ്പിന്‍ വരേണ്യയെ വന്ദിപ്പിന്‍ വരദയെ"

 നൂറ്റാണ്ടുകളോളം ഭാരതജനതയെ തങ്ങളുടെ ആധിപത്യത്തിന്‍ കീഴില്‍ ചവിട്ടി മെതിച്ച  ബ്രിട്ടീഷ് സാമ്രാജ്യത്തെ ഈ മണ്ണില്‍ നിന്നും കെട്ടുകെട്ടിക്കാന്‍ പൊരുതി മരിച്ച ധീരരക്തസാക്ഷികള്‍ക്ക് മുമ്പില്‍ വീരസ്മരണകളുടെ രക്തപുഷ്പങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് വീണ്ടും  ഒരു സ്വാതന്ത്ര്യ ദിനം കടന്ന് വരികയാണ്. ആ ദിനത്തെ വരവേല്‍ക്കാന്‍  ഞങ്ങളുടെ സ്കൂളും ഒരുങ്ങിക്കഴിഞ്ഞു.

സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി കുട്ടികള്‍ക്കും അമ്മമാര്‍ക്കും ക്വിസ് മത്സരം നടത്തുന്നു.

സ്വാതന്ത്ര്യ ദിന പരിപാടികള്‍

  •       സ്കൂള്‍ അലങ്കരിക്കല്‍
  •      അസംബ്ലി
  •      സ്വാതന്ത്ര്യ ദിന റാലി
  •      കുട്ടികളുടെ ദേശഭക്തിഗാന മത്സരം
  •      ക്വിസ് മത്സരം
  •      പൊതുയോഗം 
  •      സമ്മാനദാനം 
  •      പായസവിതരണം

Wednesday, 29 July 2015

ഇന്ത്യയുടെ മിസൈല്‍മാന് ആദരാഞ്ജലികള്‍...

ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ബഹിരാകാശ ശാസ്ത്രജ്ഞനുമായിരുന്ന എ പി ജെ അബ്ദുള്‍ കലാം അന്തരിച്ചു.സ്വപ്നം കാണാനും ആകാശത്തോളം പറന്ന് അവ നേടിയെടുക്കാനും വാക്കു കൊണ്ടും ജീവിതം കൊണ്ടും ഇന്ത്യന്‍ യുവത്വത്തെ പ്രചോദിപ്പിച്ച ഒരാളായിരുന്നു അദ്ദേഹം.


 

Tuesday, 28 July 2015

ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.ചാന്ദ്രയാന്‍ സി ഡി പ്രദര്‍ശനവും ക്വിസ് മത്സരവും നടത്തി.

Friday, 24 July 2015

ബഷീര്‍ ദിനം

ജൂലൈ 5 ബഷീര്‍ദിനം സ്കൂളില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു.കഥകളുടെ സുല്‍ത്താന്‍ ബഷീറിന്റെ കൃതികളും കഥാപാത്രങ്ങളും കുട്ടികള്‍ക്ക് പരിചയപ്പെടുത്തി.കുട്ടികള്‍ക്ക് ബഷീറിനെക്കുറിച്ചുള്ള കുറിപ്പെഴുതാന്‍ നല്‍കിയതോടൊപ്പം ബഷീര്‍ദിന ക്വിസ്സും നടത്തി.

Wednesday, 8 July 2015

വായനാദിനം


ഈ വര്‍ഷത്തെ വായനാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.കുട്ടികള്‍ക്ക് വായനാമത്സരം നടത്തി.ഓരോ മാസവും ഓരോ ക്ലാസില്‍ ഏറ്റവും കൂടുതല്‍ വായനാകുറിപ്പെഴുതുന്ന ഒരു കുട്ടിക്ക് സമ്മാനം നല്‍കാന്‍ തീരുമാനിച്ചു.പുസ്തക പ്രദര്‍ശനം നടത്തിയതു കൂടാതെ ഒന്നാം തരത്തിലെ കുട്ടികള്‍ അവര്‍ പരിചയപ്പെട്ട പുസ്തകങ്ങള്‍ മറ്റു കുട്ടികള്‍ക്ക് പരിചയപ്പെടുത്തി.സൂചനകള്‍ മാത്രം നല്‍കി പുസ്തകത്തിന്റെ പേര് പറയാന്‍ അവസരം നല്‍കി.വായനാദിനത്തിന്റെ ഭാഗമായി 3,4 ക്ലാസുകളിലെ കുട്ടികള്‍ക്ക് ക്വിസ്സ് നടത്തി.കൂടാതെ തൊട്ടടുത്തുള്ള എ കെ ജി വായനശാല സന്ദര്‍ശിച്ചു.ഏകദേശം 5000 ത്തോളം പുസ്തകം അവിടെ ഉണ്ടായിരുന്നു.ബെന്യാമിന്റെ ആടുജീവിതം,‍ഞാന്‍ മലാല എന്നിവ അക്കൂട്ടത്തിലുണ്ടായിരുന്നു.വായനശാലയുടെ ചരിത്രം, പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വായനശാല പ്രസിഡന്റ് ശ്രീ എം രാജന്‍ വിശദീകരിച്ചു തന്നു. ലൈബ്രേറിയന്‍ സന്ധ്യയാണ് പുസ്തകങ്ങള്‍ പരിചയപ്പെടുത്തിയത്.മധുപലഹാര വിതരണത്തിനുശേഷം സ്കൂള്‍ ലീഡര്‍ ആദിത്യ നന്ദി പറഞ്ഞു.
 
ഹെഡ്മാസ്റ്റര്‍ കുഞ്ഞികൃഷ്ണന്‍ സാര്‍ വായനാദിനത്തിന്റെ പ്രാധാന്യം കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുന്നു                                    


Sunday, 5 July 2015

സ്മൃതിവനം

 മറ്റെതൊരു എല്‍ പി സ്കൂളിനേക്കാളും വനസമ്പത്ത് കൂടുതല്‍ ഉള്ള സ്കൂളാണ് ജി എല്‍ പി എസ് പെരിയങ്ങാനം.അതുകൊണ്ട് തന്നെ ഇക്കോ ക്ലബിനു വേണ്ടി 50 സെന്റ് സ്ഥലം മാറ്റി വച്ചതോടൊപ്പം പഞ്ചായത്തിന്റെ സ്മൃതിവനം പദ്ധതിയുടെ ഭാഗമായി 300 വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിക്കുകയും ചെയ്തു.



Tuesday, 30 June 2015

പരിസ്ഥിതിദിനാഘോഷം

ഈ വര്‍ഷത്തെ പരിസ്ഥിതിദിനാഘോഷവും ഇക്കോക്ലബ്,സ്മൃതിവനം പദ്ധതി എന്നിവയുടെ ഉദ്ഘാടനവും കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.ലക്ഷ്മണന്‍ അവര്‍കള്‍ ജൂണ്‍ 5ന് നിര്‍വഹിച്ചു.യോഗത്തില്‍ മോഹനന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് മെമ്പര്‍ മനോജ് തോമസ് അദ്ധ്യക്ഷത വഹിച്ചു.കെ.കുഞ്ഞിരാമന്‍മാസ്റ്റര്‍, എം.പി.പ്രസന്നകുമാര്‍, എം.രാജന്‍, ടി.വി.സുരേശന്‍,ടി.നാരായണി എന്നിവര്‍ സംസാരിച്ചു.സ്മൃതിവനം പദ്ധതിയുടെ ഭാഗമായി 300 വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിച്ചു.



Wednesday, 17 June 2015

പ്രവേശനോത്സവം-2015

2015-16 അക്കാദമീക വര്‍ഷത്തെ പ്രവേശനോത്സവം ജൂണ്‍ 1ന് വളരെ ഭംഗിയായി നടന്നു.അന്നേ ദിവസം തന്നെ എസ് എസ് എ അനുവദിച്ച പുതിയ കെട്ടിടത്തിന്റെയും പൊതുജനങ്ങള്‍ക്കുള്ള കമ്പ്യൂട്ടര്‍ പരിശീലനത്തിന്റെയും ഉദ്ഘാടനം ബഹു.കാസറഗോഡ് എം പി പി.കരുണാകരന്‍ അവര്‍കള്‍ നിര്‍വ്വഹിച്ചു.യോഗത്തിന് ബഹു.കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീ മനോജ് തോമസ് സ്വാഗതം പറഞ്ഞു.കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ലക്ഷമണന്‍ അദ്ധ്യക്ഷത വഹിച്ചു.ഡോ.കെ ബാലന്‍(ജില്ലാ പ്രോജക്ട് ഓഫീസര്‍,എസ് എസ് എ കാസറഗോഡ്),ശ്രീ ബാബു കോഹിനൂര്‍(ക്ഷേമകാര്യ ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍,പരപ്പ ബ്ലോക്ക് പഞ്ചായത്ത്)എ വിധുബാല(വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍),ഹെലന്‍ ഹൈസന്ത് മെഡോണ്‍സ്(എ ഇ ഒ ചിറ്റാരിക്കാല്‍)സണ്ണി പി കെ(ബി പി ഒ,ബി ആര്‍ സി ചിറ്റാരിക്കാല്‍),എം പി പ്രസന്നകുമാര്‍,കെ കുഞ്ഞിരാമന്‍ മാസ്റ്റര്‍,കെ വി കണ്ണന്‍,എം രാജന്‍,ടി വി സുരേശന്‍,ടി സുധീരന്‍,കെ കെ ഷാനിദ്,സി ദിനേശന്‍ പുഷ്പ മണി എന്നിവര്‍ സംസാരിച്ചു.ഹെഡ്മിസ്ട്ര‌സ് കെ എം ഉസൈമുത്ത് നന്ദി പറഞ്ഞു .
സ്കൂള്‍ അസംബ്ലി

Tuesday, 26 May 2015

എല്‍ കെ ജി,ഒന്നാം ക്ലാസ് പ്രവേശനം

പി ടി എ യുടെ നേതൃത്വത്തില്‍ 2015-16 വര്‍ഷത്തില്‍ തുടങ്ങുന്ന എല്‍ കെ ജി, യു കെ ജി ക്ലാസുകളിലേക്കും ഒന്നാം ക്ലാസിലേക്കുമുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു

Wednesday, 4 February 2015

റണ്‍ കേരള റണ്‍



ജനുവരി 20 ന് നടന്ന റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തില്‍ സ്കൂളിലെ കുട്ടികളും അധ്യാപകരും പങ്കെടുത്തു.എസ് കെ ജി എം കുമ്പളപ്പള്ളി സ്കൂളില്‍ നിന്ന് ആരംഭിച്ച കൂട്ടയോട്ടം പെരിയങ്ങാനംഎത്തിയപ്പോള്‍ വിവിധ ക്ലബുകാരും അണിചേര്‍ന്നു.കൂടെ ജി എല്‍ പി എസ് പെരിയങ്ങാനത്തെ കുട്ടികളും ചേര്‍ന്നു.പെരിയങ്ങാനം സ്കൂളില്‍ വച്ച് കൂട്ടയോട്ടം സമാപിച്ചു .തുടര്‍ന്ന് നെഹ്റു ക്ലബിന്റെ നേതൃത്വത്തില്‍ ലഘുഭക്ഷണം വിതരണം ചെയ്തു

കൂട്ടയോട്ടത്തില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പ്

Thursday, 29 January 2015

മെട്രിക് മേള

 19-01-2015 തിങ്കളാഴ്ച മെട്രിക് മേള നടന്നു.മേളയില്‍ പങ്കെടുത്ത കുട്ടികള്‍

Wednesday, 21 January 2015

കളിവഞ്ചി

ഐ ഇ ഡി സി കുട്ടികളുടെ സബ്‌ജില്ലാക്യാമ്പ് ജനുവരി 16,17 തീയ്യതികളിലായി ഞങ്ങളുടെ സ്കൂളില്‍ വച്ച് നടന്നു.ക്യാമ്പ് വളരെ രസകരമായിരുന്നു.നാട്ടുകാരും ക്ലബുകാരും സന്നദ്ധസംഘടനകളും വാര്‍ഡ് മെമ്പറും ക്യാമ്പിന് നല്ല പിന്തുണ നല്‍കി.16ന് രാത്രിയിലെ ക്യാമ്പ് ഫയര്‍ രസകരമായിരുന്നു.

Tuesday, 20 January 2015

സംഘാടകസമിതിയോഗം-ഐ ഇ ഡി സി ക്യാമ്പ്

ഐ ഇ ഡി സി ക്യാമ്പിനു മുന്നോടിയായുള്ള സംഘാടകസമിതിയോഗം 14-01-2015 ബുധനാഴ്ട നടന്നു.യോഗത്തില്‍ ബി പി ഒ സണ്ണി സാര്‍,ബി ആര്‍ സി ട്രെയിനര്‍ അലോഷ്യസ് സാര്‍,ബി ആര്‍ സി ടീച്ചര്‍മാരായ ഗ്രേസമ്മ,ഷേര്‍ളി ദിവ്യാമേരി,ജസ്ന എന്നിവര്‍ പങ്കെടുത്തു.ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ എല്ലാ സഹായസഹകരണങ്ങളും സന്നദ്ധസംഘടനകള്‍ വാഗ്ദാനം ചെയ്തു.സീനിയര്‍ സിറ്റിസണ്‍ ഫോറം 100 കസേരകള്‍ വാഗ്ദാനം ചെയ്തു.കുടുംബശ്രീ വാര്‍ഡ് സമിതി കുട്ടികള്‍ക്കുള്ള കിറ്റ് വാഗ്ദാനം ചെയ്തു.യോഗത്തിനു ശേഷം കുട്ടികള്‍ക്ക് പുതിയ യൂണിഫോം വിതരണം ചെയ്തു.
ബി പി ഒ സണ്ണിസാര്‍ ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നു
സ്കൂള്‍ ലീഡര്‍ പ്രഭാത് ആചാരി സണ്ണിസാറില്‍ നിന്നും സ്വീകരിക്കുന്നു