Wednesday, 29 July 2015

ഇന്ത്യയുടെ മിസൈല്‍മാന് ആദരാഞ്ജലികള്‍...

ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ബഹിരാകാശ ശാസ്ത്രജ്ഞനുമായിരുന്ന എ പി ജെ അബ്ദുള്‍ കലാം അന്തരിച്ചു.സ്വപ്നം കാണാനും ആകാശത്തോളം പറന്ന് അവ നേടിയെടുക്കാനും വാക്കു കൊണ്ടും ജീവിതം കൊണ്ടും ഇന്ത്യന്‍ യുവത്വത്തെ പ്രചോദിപ്പിച്ച ഒരാളായിരുന്നു അദ്ദേഹം.


 

Tuesday, 28 July 2015

ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.ചാന്ദ്രയാന്‍ സി ഡി പ്രദര്‍ശനവും ക്വിസ് മത്സരവും നടത്തി.

Friday, 24 July 2015

ബഷീര്‍ ദിനം

ജൂലൈ 5 ബഷീര്‍ദിനം സ്കൂളില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു.കഥകളുടെ സുല്‍ത്താന്‍ ബഷീറിന്റെ കൃതികളും കഥാപാത്രങ്ങളും കുട്ടികള്‍ക്ക് പരിചയപ്പെടുത്തി.കുട്ടികള്‍ക്ക് ബഷീറിനെക്കുറിച്ചുള്ള കുറിപ്പെഴുതാന്‍ നല്‍കിയതോടൊപ്പം ബഷീര്‍ദിന ക്വിസ്സും നടത്തി.

Wednesday, 8 July 2015

വായനാദിനം


ഈ വര്‍ഷത്തെ വായനാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.കുട്ടികള്‍ക്ക് വായനാമത്സരം നടത്തി.ഓരോ മാസവും ഓരോ ക്ലാസില്‍ ഏറ്റവും കൂടുതല്‍ വായനാകുറിപ്പെഴുതുന്ന ഒരു കുട്ടിക്ക് സമ്മാനം നല്‍കാന്‍ തീരുമാനിച്ചു.പുസ്തക പ്രദര്‍ശനം നടത്തിയതു കൂടാതെ ഒന്നാം തരത്തിലെ കുട്ടികള്‍ അവര്‍ പരിചയപ്പെട്ട പുസ്തകങ്ങള്‍ മറ്റു കുട്ടികള്‍ക്ക് പരിചയപ്പെടുത്തി.സൂചനകള്‍ മാത്രം നല്‍കി പുസ്തകത്തിന്റെ പേര് പറയാന്‍ അവസരം നല്‍കി.വായനാദിനത്തിന്റെ ഭാഗമായി 3,4 ക്ലാസുകളിലെ കുട്ടികള്‍ക്ക് ക്വിസ്സ് നടത്തി.കൂടാതെ തൊട്ടടുത്തുള്ള എ കെ ജി വായനശാല സന്ദര്‍ശിച്ചു.ഏകദേശം 5000 ത്തോളം പുസ്തകം അവിടെ ഉണ്ടായിരുന്നു.ബെന്യാമിന്റെ ആടുജീവിതം,‍ഞാന്‍ മലാല എന്നിവ അക്കൂട്ടത്തിലുണ്ടായിരുന്നു.വായനശാലയുടെ ചരിത്രം, പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വായനശാല പ്രസിഡന്റ് ശ്രീ എം രാജന്‍ വിശദീകരിച്ചു തന്നു. ലൈബ്രേറിയന്‍ സന്ധ്യയാണ് പുസ്തകങ്ങള്‍ പരിചയപ്പെടുത്തിയത്.മധുപലഹാര വിതരണത്തിനുശേഷം സ്കൂള്‍ ലീഡര്‍ ആദിത്യ നന്ദി പറഞ്ഞു.
 
ഹെഡ്മാസ്റ്റര്‍ കുഞ്ഞികൃഷ്ണന്‍ സാര്‍ വായനാദിനത്തിന്റെ പ്രാധാന്യം കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുന്നു                                    


Sunday, 5 July 2015

സ്മൃതിവനം

 മറ്റെതൊരു എല്‍ പി സ്കൂളിനേക്കാളും വനസമ്പത്ത് കൂടുതല്‍ ഉള്ള സ്കൂളാണ് ജി എല്‍ പി എസ് പെരിയങ്ങാനം.അതുകൊണ്ട് തന്നെ ഇക്കോ ക്ലബിനു വേണ്ടി 50 സെന്റ് സ്ഥലം മാറ്റി വച്ചതോടൊപ്പം പഞ്ചായത്തിന്റെ സ്മൃതിവനം പദ്ധതിയുടെ ഭാഗമായി 300 വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിക്കുകയും ചെയ്തു.