ഈ പ്രവര്‍ത്തനങ്ങല്‍ ഏറ്റെടുക്കുന്നതിന്റെ ആലോചനയ്ക്കായി എസ്.എം. സി യോഗം സ്കൂളില്‍ ചേര്‍ന്നു. യോഗം കിനാനൂര്‍ കരിന്തളം പഞ്ചായത്ത് മെമ്പര്‍ മനോജ് തോമസ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയര്‍മാന്‍ പ്രസന്നകുമാര്‍ എം. പി അദ്ധ്യക്ഷനായിരുന്നു. ബി.ആര്‍സി ട്രെയിനര്‍ അലോഷ്യസ് ജോര്‍ജ്ജ് ഫോക്കസ് 2015 ന്റെ പ്രവര്‍ത്തന ക്രമം വിശദീകരിച്ചു.
ക്ലാസ്സുറൂം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജലം ശുദ്ധീകരിക്കുന്ന പരീക്ഷണം നാലാം തരത്തില്‍ നടത്തി. ചരള്‍, കരിക്കട്ട, മണല്‍ ,ചിരട്ട, കുപ്പി,കോട്ടണ്‍, തുണി എന്നിവയാണ് പ്രവര്‍ത്തനത്തിനാവശ്യം.ചെളി വെള്ളം അരിച്ച് തെളിഞ്ഞ വെള്ളം കിട്ടിയത് കുട്ടികള്‍ക്ക് കൗതുകമായി.
3 മുതല്‍ 7 വരെ ക്ലാസ്സിലെ കുട്ടികളില്‍ എഴുത്തും വായനയും പിന്നാക്കമുള്ളവര്‍ക്കായി ഡയറ്റ് കാസറഗോഡിന്റെ നേതൃത്വത്തില്‍ സ്കൂളുകളില്‍ നടപ്പിലാക്കുന്ന പരിപാടിയാണ് സാക്ഷരം പരിപാടി.ഇതിന്റെ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം 2 ദിവസത്തെ ഉണര്‍ത്ത് ക്യാമ്പ് വിദ്യാലയത്തില്‍ നടത്തി.