Friday, 18 December 2015
Thursday, 17 December 2015
കൃഷി ഉദ്ഘാടനം
ചോയ്യംകോട് കൃഷിഭവന്റെയും സ്കൂള്‍ പി ടി എ യുടെയും സംയുക്തസഹകരണത്തോടെയും സ്കൂളില്‍ തുടക്കം കുറിച്ച പച്ചക്കറികൃഷിയുടെയും ഉദ്ഘാടനം 14-12-2015ന് വാര്‍ഡ് മെമ്പര്‍ ലിസി വര്‍ക്കി നിര്‍വ്വഹിച്ചു.കൃഷി ഓഫീസര്‍,കൃഷി ഓഫീസ് അംഗങ്ങള്‍,എസ് എം സി പ്രസിഡന്റ്,എസ് എം സി അംഗങ്ങള്‍,കുട്ടികള്‍,അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വാര്‍ഡ് മെമ്പര്‍ ലിസി വര്‍ക്കി പച്ചക്കറിത്തൈ നട്ട് കൃഷി ഉദ്ഘാടനം ചെയ്യുന്നു |
Sunday, 13 December 2015
എന്‍ എസ് എസ് ക്യാമ്പ് സംഘാടക സമിതി യോഗം
ചായ്യോത്ത് സ്കൂളിലെ എന്‍ എസ് എസ് വളണ്ടിയര്‍മാരുടെ ഒരാഴ്ചത്തെ ക്യാമ്പ് പെരിയങ്ങാനം സ്കൂളില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചു.അതിനു മുന്നോടിയായുള്ള സംഘാടകസമിതിയോഗം 9-12-2105 ബുധനാഴ്ച നടന്നു.വാര്‍ഡ് മെമ്പര്‍ ശ്രീമതി ലിസി വര്‍ക്കി അധ്യക്ഷയായ യോഗത്തില്‍ നാട്ടിലെ പ്രമുഖ വ്യക്തികളും ക്ലബുകള്‍,വായനശാല,സീനിയര്‍ സിറ്റിസണ്‍ ഫോറം തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനു വേണ്ട കാര്യങ്ങളെപ്പറ്റിയും ക്യാമ്പിലെ കുട്ടികള്‍ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങളെപ്പറ്റിയും യോഗം ചര്‍ച്ച ചെയ്തു.
ഹെഡ്മാസ്റ്റര്‍ ശ്രീ.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ യോഗത്തെ സ്വാഗതം ചെയ്ത് സംസാരിക്കുന്നു |
വാര്‍ഡ് മെമ്പര്‍ ശ്രീമതി ലിസി വര്‍ക്കി അഘ്യക്ഷത വഹിക്കുന്നു |
മണ്ണറിഞ്ഞ് പൊന്ന് വിളയിക്കാന്‍
മണ്ണറിഞ്ഞ്,മണ്ണിനെ സ്നേഹിച്ച് മണ്ണില്‍ പൊന്നുവിളടിക്കാനുള്ള ശ്രമത്തിലാണ് പെരിയങ്ങാനം സ്കൂളിലെ രക്ഷിതാക്കളും നാട്ടുകാരും.കൃഷിഭവനില്‍ നിന്ന് ഇതിനായുള്ള പ്രോജക്റ്റിനെക്കുറിച്ച നിര്‍ദേശം വന്നപ്പോള്‍ തന്നെ ഹെഡ്മാസ്റ്റര്‍,പി ടി എ പ്രസിഡന്റ്,വൈസ് പ്രസിഡന്റ്,അധ്യാപകര്‍ എന്നിവരുടെ നേതൃത്വത്തില്‍ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് കൈകോര്‍ക്കുകയുണ്ടായി.
കൃഷിക്ക് വേണ്ടി നിലമൊരുക്കുന്നു
Tuesday, 8 December 2015
Tuesday, 1 December 2015
Subscribe to:
Posts (Atom)