ഈ വര്‍ഷത്തെ പരിസ്ഥിതിദിനാഘോഷവും ഇക്കോക്ലബ്,സ്മൃതിവനം പദ്ധതി എന്നിവയുടെ ഉദ്ഘാടനവും കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.ലക്ഷ്മണന്‍ അവര്‍കള്‍ ജൂണ്‍ 5ന് നിര്‍വഹിച്ചു.യോഗത്തില്‍ മോഹനന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് മെമ്പര്‍ മനോജ് തോമസ് അദ്ധ്യക്ഷത വഹിച്ചു.കെ.കുഞ്ഞിരാമന്‍മാസ്റ്റര്‍, എം.പി.പ്രസന്നകുമാര്‍, എം.രാജന്‍, ടി.വി.സുരേശന്‍,ടി.നാരായണി എന്നിവര്‍ സംസാരിച്ചു.സ്മൃതിവനം പദ്ധതിയുടെ ഭാഗമായി 300 വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിച്ചു.
2015-16 അക്കാദമീക വര്‍ഷത്തെ പ്രവേശനോത്സവം ജൂണ്‍ 1ന് വളരെ ഭംഗിയായി നടന്നു.അന്നേ ദിവസം തന്നെ എസ് എസ് എ അനുവദിച്ച പുതിയ കെട്ടിടത്തിന്റെയും പൊതുജനങ്ങള്‍ക്കുള്ള കമ്പ്യൂട്ടര്‍ പരിശീലനത്തിന്റെയും ഉദ്ഘാടനം ബഹു.കാസറഗോഡ് എം പി പി.കരുണാകരന്‍ അവര്‍കള്‍ നിര്‍വ്വഹിച്ചു.യോഗത്തിന് ബഹു.കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീ മനോജ് തോമസ് സ്വാഗതം പറഞ്ഞു.കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ലക്ഷമണന്‍ അദ്ധ്യക്ഷത വഹിച്ചു.ഡോ.കെ ബാലന്‍(ജില്ലാ പ്രോജക്ട് ഓഫീസര്‍,എസ് എസ് എ കാസറഗോഡ്),ശ്രീ ബാബു കോഹിനൂര്‍(ക്ഷേമകാര്യ ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍,പരപ്പ ബ്ലോക്ക് പഞ്ചായത്ത്)എ വിധുബാല(വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍),ഹെലന്‍ ഹൈസന്ത് മെഡോണ്‍സ്(എ ഇ ഒ ചിറ്റാരിക്കാല്‍)സണ്ണി പി കെ(ബി പി ഒ,ബി ആര്‍ സി ചിറ്റാരിക്കാല്‍),എം പി പ്രസന്നകുമാര്‍,കെ കുഞ്ഞിരാമന്‍ മാസ്റ്റര്‍,കെ വി കണ്ണന്‍,എം രാജന്‍,ടി വി സുരേശന്‍,ടി സുധീരന്‍,കെ കെ ഷാനിദ്,സി ദിനേശന്‍ പുഷ്പ മണി എന്നിവര്‍ സംസാരിച്ചു.ഹെഡ്മിസ്ട്രസ് കെ എം ഉസൈമുത്ത് നന്ദി പറഞ്ഞു .
|
സ്കൂള്‍ അസംബ്ലി |