Friday, 19 December 2014
സി പി ടി എ
Thursday, 18 December 2014
വികസന സമിതിയോഗം
യോഗതീരുമാനങ്ങള്‍
- യൂണിഫോം കളര്‍ മാറ്റി വാങ്ങാന്‍
- രക്ഷിതാക്കള്‍ക്ക് കമ്പ്യൂട്ടര്‍ പഠനം ജനുവരി 1 മുതല്‍ തുടങ്ങാന്‍ തീരുമാനിച്ചു
- ഇംഗ്ലീഷ് പഠനം രാവിലെ 9.30 മുതല്‍ 1 മണിക്കൂര്‍ നല്‍കാന്‍
- ഇക്കോക്ലബ് യോഗം വിളിച്ച് ചേര്‍ത്ത് ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍
- പി ടി എയുടെ നേതൃത്വത്തില്‍ പച്ചക്കറി,പൂന്തോട്ടനിര്‍മ്മാണം
- സ്കൂളിന്റെ മെഷേര്‍ഡ് കാമ്പസ് പ്ലാന്‍
- കുട്ടികള്‍ക്ക് ഐ ഡി കാര്‍ഡ്,കിഡ്സ് പാര്‍ക്ക്
- ഓരോ ക്ലാസ് മുറിയിലും ഡിസ് പ്ലേ ബോര്‍ഡ്
- കുട്ടികള്‍ക്ക് അവധിക്കാല കായിക പരിശീലനം
- പുതിയ കമ്പ്യൂട്ടര്‍ റൂം ഉദ്ഘാടനം
Tuesday, 9 December 2014
Monday, 8 December 2014
Friday, 5 December 2014
ഫോക്കസ് 2015-വിദ്യാലയ വികസന സെമിനാര്‍
59 വര്‍ഷത്തെ പാരമ്പര്യമുള്ള വിദ്യാലയമാണ് ജി എല്‍ പി എസ് പെരിയങ്ങാനം.ഞങ്ങളുടെ സ്കൂള്‍ സ്ഥിതി ചെയ്യുന്നത് വേങ്ങയില്‍ അമ്പുനായര്‍ എന്ന മഹത് വ്യക്തി ദാനം നല്‍കിയ മൂന്നരയേക്കര്‍ സ്ഥലത്താണ്.2005 വരെ നൂറിലധികം കുട്ടികള്‍ പഠിച്ചിരുന്ന വിദ്യാലയമായിരുന്നു ഇത്.ഇംഗ്ലീഷ് മീഡിയംസ്കൂളുകളോടുള്ള രക്ഷിതാക്കളുടെ അമിതമായ താല്‍പര്യം ഇന്ന് ഈ വിദ്യാലയത്തില്‍ കുട്ടികളുടെ എണ്ണം കുറച്ചിരിക്കുന്നു.എങ്കിലും സമീപകാലത്തെ അപേക്ഷിച്ച് കുട്ടികളുടെ എണ്ണം കൂടിയിട്ടുമുണ്ട്.58 കുട്ടികളുമായി പാഠ്യപാഠ്യേതര വിഷയങ്ങളില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ് ഇന്ന് ഞങ്ങള്‍.
കേവലം 2 കുട്ടികളുടെ കുറവ് കൊണ്ട് ഇന്ന് ഈ വിദ്യാലയം അനാദായകരം എന്ന പട്ടികയില്‍പ്പെട്ടിരിക്കുകയാണ്.സ്കൂളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എസ് എസ് എ നടപ്പാക്കുന്ന ഫോക്കസ്2015-വിദ്യാലയ വികസന സെമിനാര്‍ സബ്ജില്ലാതലത്തില്‍ 25-11-2014 ചൊവ്വാഴ്ച നടത്തുകയുണ്ടായി.രാവിലെ 11 മണിക്ക് ആരംഭിച്ച യോഗത്തില്‍ എസ് ആര്‍ ജി കണ്‍വീനര്‍ മോഹനന്‍ എം പി സ്വാഗതം പറഞ്ഞു.റിട്ടയേഡ് ഹെഡ്മിസ്ട്രസ് പുഷ്പവല്ലി ടീച്ചറെ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി മറിയാമ്മ ചാക്കോ പൊന്നാടയണിയിച്ച് ആദരിച്ചു.ബി ആര്‍ സി ട്രെയിനര്‍ ശ്രീ അലോഷ്യസ് ജോര്‍ജ് വികസന സെമിനാര്‍ അവതരിപ്പിച്ചു.ജില്ലാ പ്രോഗ്രാം ഓഫീസര്‍ ശ്രീ യതീഷ് കുമാര്‍ മോഡറേറ്ററായി.ശ്രീജയം ടീച്ചര്‍ നന്ദി പറഞ്ഞു.
ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ച ഉദ്ഘാടനസമ്മേളനത്തില്‍ ഹെഡ്മിസ്ട്രസ് കെ എം ഉസൈമുത്ത് ടീച്ചര്‍ സ്വാഗതം പറഞ്ഞു.യോഗത്തില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ ബാബു കോഹിനൂര്‍ അധ്യക്ഷനായി.കാഞ്ഞങ്ങാട് എം എല്‍ എ ശ്രീ ഇ ചന്ദ്രശേഖരന്‍ ദീപം തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു.ശ്രീ പി കെ സണ്ണി(ബി പി ഒ,ചിറ്റാരിക്കാല്‍)കുഞ്ഞിരാമന്‍ മാസ്റ്റര്‍,പുഷ്പമണി,കെ വി കണ്ണന്‍,ലിസി വര്‍ക്കി,കെ രാധാകൃഷ്ണന്‍,സുധീരന്‍ ടി,ദിനേശന്‍,സിബി വി വി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.എസ് എം സി ചെയര്‍മാന്‍ എം പി പ്രസന്നകുമാര്‍ നന്ദി പറഞ്ഞു.
Subscribe to:
Posts (Atom)