Wednesday, 17 February 2016

പ്രിയ കവിക്ക് കണ്ണീര്‍ പ്രണാമം...


കലാ കേരളത്തിന്റെ പ്രിയ കവി ശ്രീ ഒ എന്‍ വി കുറുപ്പ് അന്തരിച്ചു.മലയാള സാഹിത്യ ശാഖയിലും സിനിമാ മേഖലയിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹം ജനമനസ്സുകളില്‍ എന്നും ജീവിച്ചിരിക്കുന്നു.

Friday, 29 January 2016

റിപ്പബ്ലിക് ദിനം

രാവിലെ 9.30ന് ഹെഡ്മാസ്റ്റര്‍ പതാകയുയര്‍ത്തിയ ശേഷം റിപ്പബ്ലിക് ദിനത്തെപ്പറ്റി സംസാരിച്ചു.പി ടി എ പ്രസിഡന്റ് റിപ്പബ്ലിക് ദിനത്തെപ്പറ്റി സംസാരിച്ചു.മധുരപലഹാര വിതരണത്തിനുശേഷം സ്കൂള്‍ വിട്ടു.




Monday, 4 January 2016

ആദരാഞ്ജലികള്‍...


ജന്മനാടിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച വീരപുത്രന് ,ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന് കണ്ണിര്‍പൂക്കളോടെ പ്രണാമം...

പുതുവതാസരാശംസകള്‍

 നല്ലതും ചീത്തയുമടങ്ങിയ ഒരുപാട് ഓര്‍മ്മകള്‍ നമുക്ക് സമ്മാനിച്ച് 2015 വിടപറയുകയാണ്.ശുഭപ്രതീക്ഷയോടെ നമ്മള്‍ നോക്കികാണുന്ന 2016 ഏവര്‍ക്കും സന്തോഷവും നന്‍മയും മാത്രം നല്‍കട്ടെ.ഒരായിരം പുതുവത്സരാശംസകള്‍.........

Friday, 18 December 2015

കൂട്ടു കൂടാന്‍ ഞങ്ങളും

കുരുന്നുകളോടൊപ്പം കൂട്ടുകൂടാനെന്ന പോലെ വിദ്യാലയമുറ്റത്തെ ചെടിയില്‍ കൂടുകൂട്ടിയിരിക്കുകയാണ് ഇരട്ടത്തലയന്‍ പക്ഷി.

Thursday, 17 December 2015

സ്മൈല്‍ പ്ലീസ്...

സ്കൂളിലെ കൃഷി വീഡിയോയില്‍ പകര്‍ത്താന്‍ കൃഷിഭവനില്‍ നിന്നുള്ള സംഘം എത്തിയപ്പോള്‍

കൃഷി ഉദ്ഘാടനം

ചോയ്യംകോട് കൃഷിഭവന്റെയും സ്കൂള്‍ പി ടി എ യുടെയും സംയുക്തസഹകരണത്തോടെയും സ്കൂളില്‍ തുടക്കം കുറിച്ച പച്ചക്കറികൃഷിയുടെയും ഉദ്ഘാടനം 14-12-2015ന് വാര്‍ഡ് മെമ്പര്‍ ലിസി വര്‍ക്കി നിര്‍വ്വഹിച്ചു.കൃഷി ഓഫീസര്‍,കൃഷി ഓഫീസ് അംഗങ്ങള്‍,എസ് എം സി പ്രസിഡന്റ്,എസ് എം സി അംഗങ്ങള്‍,കുട്ടികള്‍,അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വാര്‍ഡ് മെമ്പര്‍ ലിസി വര്‍ക്കി പച്ചക്കറിത്തൈ നട്ട് കൃഷി ഉദ്ഘാടനം ചെയ്യുന്നു

Sunday, 13 December 2015

എന്‍ എസ് എസ് ക്യാമ്പ് സംഘാടക സമിതി യോഗം


ചായ്യോത്ത് സ്കൂളിലെ എന്‍ എസ് എസ് വളണ്ടിയര്‍മാരുടെ ഒരാഴ്ചത്തെ ക്യാമ്പ് പെരിയങ്ങാനം സ്കൂളില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചു.അതിനു മുന്നോടിയായുള്ള സംഘാടകസമിതിയോഗം 9-12-2105 ബുധനാഴ്ച നടന്നു.വാര്‍ഡ് മെമ്പര്‍ ശ്രീമതി ലിസി വര്‍ക്കി അധ്യക്ഷയായ യോഗത്തില്‍ നാട്ടിലെ പ്രമുഖ വ്യക്തികളും ക്ലബുകള്‍,വായനശാല,സീനിയര്‍ സിറ്റിസണ്‍ ഫോറം തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനു വേണ്ട കാര്യങ്ങളെപ്പറ്റിയും ക്യാമ്പിലെ കുട്ടികള്‍ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങളെപ്പറ്റിയും യോഗം ചര്‍ച്ച ചെയ്തു.



ഹെഡ്മാസ്റ്റര്‍ ശ്രീ.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ യോഗത്തെ സ്വാഗതം ചെയ്ത് സംസാരിക്കുന്നു
വാര്‍ഡ് മെമ്പര്‍ ശ്രീമതി ലിസി വര്‍ക്കി അഘ്യക്ഷത വഹിക്കുന്നു